Top ad code

Njan Prakashan

  • Director :Sathyan Anthikad
  • Story :Sreenivasan, Sathyan Anthikad
  • Music Composer :Shaan Rahman
  • Genre :Comedy Drama
Cast & Crew : Fahadh Faasil, Aneesh Menon, Nikhila Vimal, Sreenivasan, K. P. A. C. Lalitha,
Njan Prakashan is definitely that entertainer movie that you won’t regret watching from the theatre. Yes, it is a template that we have seen in many of Sathyan Anthikkad’s movies were an irresponsible young hero evolves to become a responsible man. But we have Fahadh Faasil becoming Prakashan effortlessly and Sreenivasan writing witty moments that are so much in his zone. Both these elements elevate the predictable story into a charming entertainer.​

​Sathyan and Sreenivasan have also created a clutch of memorable characters in typical style which are enacted by actors such as KPAC Lalitha, Sreenivasan and the ailing little girl. Every character in the movie teaches us a lesson and the well drafted dialogues have socio-political relevance as well. S Kumar’s cinematography and Shaan Rahman’s music add flavour to the beautiful tale. Fahadh once again hits the purple patch. He lives his character and also makes the rest of us believe that he is that guy-next-door whom we love to hate. But there is goodness in everyone and circumstances can bring about a change in them. They too can cry or feel for someone and aren’t as annoying or bad as we imagine them to be.



നായകരുടെ പേരിനെക്കാൾ സംവിധായകന്റെ പേരിൽ സിനിമയുടെ വിജയ സാധ്യത അടയാളപ്പെടുത്തിയ ചുരുക്കം ചില മലയാള സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട് എന്നത് കൊണ്ടു തന്നെ അന്തിക്കാടൻ ചിത്രങ്ങൾ ഒരിക്കലും മുഷിപ്പിക്കാത്തത് . നമ്മൾ തന്നെയാകുന്ന കഥാപാത്രങ്ങളെ നമുക്കിടയിലൂടെ ,ചിരിയുടെ വഴിയിലൂടെ നടത്തിച്ച് ഒത്തിരിചിന്തകൾ സമ്മാനിക്കുക എന്ന മാജിക് തന്നെയാണ് സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ മുഖമുദ്ര

ഒരു സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ ചിത്രത്തില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ചില സംഗതികളുണ്ട്. അതോടൊപ്പം ഫഹദിന്റെ അഭിനയം കണ്ടുകൊണ്ടിരിക്കാനുള്ള സുഖവും. 'ഞാന്‍ പ്രകാശന്‍' കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ക്ളീന്‍ എന്റര്‍ടെയ്നറാണ്. സമകാലികകേരളത്തില്‍ ബംഗാളിത്തൊഴിലാളികളും പഠിച്ച തൊഴില്‍ ചെയ്യാന്‍ മടിക്കുന്ന ശരാശരി മലയാളിയുടെ മനോഭാവവും വരച്ചിടാനാണ് സംവിധായകനും തിരക്കഥാകൃത്തും പ്രകാശന്റെ കഥയെ ഉപയോഗപ്പെടുത്തുന്നത്.

Sathyan Anthikkad about his new movie 'Njan Prakashan'

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

"ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു