Top ad code

We are in 30s only!!

ആണ്‍കോയ്‌മയുടെ അഭ്രപാളികളില്‍ പ്രതിഭയുടെ തികവിനാല്‍ പലകാലങ്ങളില്‍ വിവിധ വേഷങ്ങളില്‍ നിലയുറപ്പിച്ച മൂന്ന്‌ പെണ്ണുങ്ങളുടെ കഥയാണിത്‌. 2015 ലും മലയാള സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷളില്‍ ഈ മൂവര്‍ക്കുമുള്ള സ്ഥാനം ഏറ്റവും മുന്‍പന്തിയില്‍ തന്നെയാണ്‌. പതിനാലു വര്‍ഷത്തെ കുടുംബ ജീവിതത്തില്‍ നിന്ന്‌ സ്വയം മോചിതയായി അഭിനയ വേദിയിലേക്ക്‌ തിരികെയെത്തിയ മഞ്‌ജു വാര്യര്‍, ജനപ്രിയ സിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധായികയും തിരക്കഥാകൃത്തുമായ അഞ്‌ജലി മേനോന്‍, ഒപ്പം ആദ്യ മുളുനീള ചിത്രത്തിന്‌ തന്നെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലയേഴ്‌സ്‌ ഡൈസിന്റെ സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ്‌.- സിനിമയുടെ രസതന്ത്രങ്ങള്‍ ഇനിയെത്ര മാറിയാലും നിങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കുമുണ്ട്‌ ഒരിടം എന്ന്‌ ഓരോ ഇടവേളകളിലും മലയാളിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിയ്‌ക്കുന്ന മുപ്പതുകാരികളായ മൂന്നു പേര്‍. ഇവര്‍ക്കെല്ലാം പറയാനുള്ളത്‌ ഒരു തിരിച്ചു വരവിന്റെ അല്ലെങ്കില്‍ കൃത്യമായ ചുവടു മാറ്റത്തിന്റെ കഥകളാണ്‌. കച്ചവട സിനിമയില്‍ പോലും നായക കഥാപാത്രത്തിന്റെ നിഴലായി നില്‍ക്കേണ്ടവളല്ല സ്‌ത്രീ കഥാപാത്രമെന്ന്‌ നീണ്ട ഇടവേളക്ക്‌ ശേഷം അഭിനയ രംഗത്ത്‌ തിരിച്ചെത്തിയ മഞ്‌ജു വാര്യര്‍ തെളിയിച്ചപ്പോള്‍, സംവിധായികയുടെ കലയാണ്‌ സിനിമയെന്ന്‌ അഞ്‌ജലി മേനോനും ലോകസിനിമയില്‍ മലയാളി സ്‌ത്രീയ്‌ക്കുമുണ്ടൊരിടം എന്ന്‌ ഗീതു മോഹന്‍ദാസും കഴിഞ്ഞവര്‍ഷം പ്രേക്ഷകനോട്‌ പറഞ്ഞു. ന്നിലൂടെ മറ്റൊരു സ്‌മിതാ പാട്ടീല്‍ ഇന്ത്യന്‍ സിനിമയില്‍ ഉദയം കൊള്ളനിരിക്കെയാണ്‌ മഞ്‌ജുവാര്യര്‍ സിനിമാലോകത്തു നിന്നും കുടുംബമെന്ന സ്വകാര്യതയിലേക്ക്‌ പതിനഞ്ച്‌ വര്‍ഷം മുന്‍പ്‌ ഉള്‍വലിഞ്ഞത്‌. 1995 മുതല്‍ 99 വരെയുള്ള നാലുവര്‍ഷക്കാലം കൊണ്ട്‌ അവര്‍ അഭിനയിച്ചത്‌ ഇതുപത്‌ എണ്ണം പറഞ്ഞ നിമകള്‍. അവയില്‍ ഭൂരിഭാഗവും ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നത്‌ മഞ്‌ജു വാര്യരുടെ സിനിമയെന്ന പ്രതിഛായയില്‍ തന്നെയാണ്‌. മറ്റേതൊരാള്‍ ചെയ്‌താലും നായക കഥാപാത്രത്തിന്റെ നിഴല്‍ മാത്രമായിത്തീരാവുന്ന വേഷങ്ങള്‍ തന്റെ സര്‍ഗ്ഗാത്മകത കൊണ്ട്‌ തികവുള്ളതാക്കി മാറ്റി അവര്‍. ലോഹിതദാസിനെപ്പോലുള്ള പ്രഗത്ഭര്‍ തങ്ങളുടെ കഥകള്‍ ആ അഭിനേത്രിയിലൂടെ കരുത്തു നേടുന്നുവെന്ന്‌ തിരിച്ചറിഞ്ഞു. മഞ്‌ജു വാര്യരുടെ തിരിച്ചു വരവിന്റെ വാര്‍ത്തകള്‍ മലയാള സിനിമയുടെ എല്ലാ തുറകളിലുമുള്ള കാണികളുടെയും പ്രതീക്ഷകളെ വാനോളമുയര്‍ത്തിയത്‌ അഭിനേത്രിയെന്ന നിലയ്‌ക്കുള്ള അവരുടെ വ്യക്തി പ്രഭാവം തന്നെയാണ്‌. ഒന്നര പതിറ്റാണ്ടിനു മുന്‍പ്‌ താന്‍ പിന്‍വാങ്ങുമ്പോഴുള്ള സിനിമാ ലോകമല്ല തനിയ്‌ക്കു മുന്‍പിലുള്ളതെന്ന മനസ്സിലാക്കിയ അവര്‍ക്ക്‌ സിനിമകളെ തിരഞ്ഞെടുക്കുന്നതില്‍ കരുതല്‍ ആവശ്യമായിരുന്നു. ആദ്യം ചെയ്യാനുറച്ച ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ മഞ്‌ജു റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ്‌ ആര്‍ യു' എന്ന ചിത്രത്തില്‍ നിരുപമയെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായും ഈ പുതുവത്സരത്തില്‍ സത്യന്‍ അന്തിക്കാടിന്റെ 'എന്നും എപ്പോഴും' എന്ന സിനിമയില്‍ അഡ്വക്കറ്റ്‌ ദീപയായും വേഷമിട്ടു. പക്ഷെ ഈ രണ്ടു ചിത്രങ്ങളും മഞ്‌ജു വാര്യര്‍ എന്ന അഭിനേത്രിയുടെ നിര്‍ഭയമായ ഇന്നത്തെ നിലനില്‍പ്പിനെ പിന്തുണയ്‌ക്കുന്നവയാണോ എന്ന്‌ സംശയമുണര്‍ത്തുന്നു. പക്ഷെ ഇത്‌ രണ്ടും മലയാളികള്‍ ഇരുകയ്യും നീട്ടിത്തന്നെയാണ്‌ സ്വീകരിച്ചത്‌.

കന്മദത്തിലെ ഭാനുമതിയെയും കണ്ണെഴുതി പോട്ടുംതൊട്ടിലെ ഭദ്രയെപ്പോലെയുമെല്ലാമുള്ള കഥാപാത്രങ്ങള്‍ അവര്‍ക്കു നല്‍കാന്‍ മലയാളത്തിലെ സംവിധായകരും രക്കഥാകൃത്തുക്കഉളും തയ്യാറാവണം. കാരണം സിനിമ മഞ്‌ജുവിനെ ഒരു കുഞ്ഞിനെയെന്ന പോലെ ചേര്‍ത്തു വച്ചത്‌ ആ പ്രതിഭയുടെ ചൂടിനെ ഉള്‍ക്കൊണ്ടുതന്നെയാണ്‌. 2015 ല്‍ മഞ്‌ജുവിനെത്തേടി പുതിയസംവിധായകരുടെ ഒരു നിര തന്നെയുണ്ട്‌. അവര്‍ക്ക്‌ പാഠമായി മാറാന്‍ പുത്തന്‍ മലയാള സിനിമയുടെ അമരക്കാരനായ ആഷിക്ക്‌ അബുവിന്റെ 'റാണി പത്മിനി'യ്‌ക്കും രഞ്‌ജിത്തിന്റെ 'ലോഹ'ത്തിനും കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്‌ പ്രേക്ഷകര്‍.അഞ്‌ജലി മേനോന്‍ എന്ന കോഴിക്കോട്ടുകാരി ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്‌്‌ തീയ്യേറ്ററുകളിലേക്ക്‌ തള്ളിക്കയറിയ ആള്‍ക്കൂട്ടത്തിനു മധ്യത്തിലല്ല. ലണ്ടന്‍ ഫിലിം സ്‌കൂളിലെ സിനിമാ പഠനത്തിനു ശേഷം ഡോക്യുമെന്ററി, കോര്‍പ്പറേററ്‌ വീഡിയോ നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങിയ അഞ്‌ജലി മഞ്ചാടിക്കുരുവെന്ന സമാന്തര സിനിമയിലൂടെ ഫീച്ചര്‍ സിനിമയിലെത്തി. മികച്ച നവാഗതസംവിധായികയ്‌ക്കുള്ള പുരസ്‌കാരങ്ങള്‍ അഞ്‌ജലിയ്‌ക്ക്‌ നേടിക്കൊടുത്ത മികച്ച സിനിമയായിരുന്നു മഞ്ചാടിക്കുരുവെങ്കിലും സിനിമയെന്ന വ്യവസായത്തിന്റെ ഭാഗമാവാന്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ 2008 ലെ മഞ്ചാടിക്കുരുവില്‍ നിന്നും 2014 ലെ ബാംഗ്ലൂര്‍ ഡെയ്‌സ്‌ എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായികയിലേക്കുള്ള മാറ്റം അത്ഭുതത്തോടെ തന്നെയാണ്‌ സിനിമാലോകം വീക്ഷിച്ചത്‌. കച്ചവട സിനിമയുടെ ഭാഷയെ തീരുമാനിയ്‌ക്കുന്നത്‌ അഭിനേതാക്കളാണെന്ന പുത്തന്‍ ധാരണ പാടെ തിരുത്തപ്പെട്ട സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്‌. സിനിമറ്റോഗ്രാഫിയും പശ്ചാത്തല സംഗീതവുമെല്ലാം കൃത്യമായ ചേരുവയില്‍ തിരക്കഥയുമായി സമന്വയിപ്പിച്ചാല്‍ കിട്ടുന്ന സിനിമയെന്ന കല സംവിധായികന്റെ സൃഷ്ടിയാകണമെന്ന്‌ മലയാള സിനിമ ഇന്‍ഡസ്‌ട്രിയെ അഞ്‌ജലി മേനോന്‍ ഓര്‍മ്മപ്പെടുത്തി. അന്‍വര്‍ റഷീദ്‌ സംധാനം ചെയ്‌ത ഉസ്‌താദ്‌ ഹോട്ടലിന്റെ തിരക്കഥയും രഞ്‌ജിത്ത്‌ ഒരുക്കിയ കേരള കഫെയിലെ ഹാപ്പി ജേണിയുമെല്ലാം ഇന്നു കാണുന്ന അഞ്‌ജലിയിലേക്കുള്ള ക്രമാനുഗതമായ പടവുകള്‍ ആയിരുന്നു. 1986 ല്‍ രഘുനാഥ്‌ പലേരിയുടെ ഒന്നു മുതല്‍ പൂജ്യംവരെയിലെ അഭിനയത്തിന്‌ മികച്ച ബാലതാരം, 2004 ല്‍ മപ്രസാദ്‌ സംവിധാനം ചെയ്‌ത അകലെയിലൂടെ മികച്ച അഭിനേത്രി എന്നിവയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍- ബാലതാരമായി തുടങ്ങി 2009 ല്‍ അഭിനയ ജീവിതത്തിന്‌ താത്‌കാലിക വിരാമമിടുമ്പോഴേയ്‌ക്ക്‌ ഗീതു മോഹന്‍ദാസിന്‌ മേല്‍ പറഞ്ഞതല്ലാതെ മലയാളസിനിമയില്‍ നിന്ന്‌ ലഭിച്ചതെല്ലാം രണ്ടാം കിട കച്ചവട സിനിമയുടെ ഒട്ടും അവിഭാജ്യമല്ലാത്ത ഘടകമെന്ന തോന്നല്‍ മാത്രം. മുപ്പത്തിരണ്ടോളം സിനിമകളില്‍ ഗീതു അഭിനേത്രി എന്ന നിലയില്‍ തന്റെ സാന്നിധ്യമറിയിച്ചു. പക്ഷെ ഗീതു മോഹന്‍ദാസ്‌ എന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ യഥാര്‍ത്ഥ പ്രാധിനിത്യം ഇന്ത്യന്‍ സിനിമാ ലോകം അറിഞ്ഞത്‌ 2014 ലെ ഓസ്‌കാര്‍ അവാര്‍ഡ്‌ നോമിനേഷന്‍ പട്ടികയില്‍ മികച്ച വിദേശഭാഷാ ചിത്രമായി അവരുടെ ആദ്യ ഫീച്ചര്‍ ഫിലിമായ ലയേഴ്‌സ്‌ ഡൈസ്‌ ഇടം പിടിച്ചപ്പോഴാണ്‌.    അതിനു മുന്‍പു തന്നെ 61-ാമത്‌ ദേശീയ അവാര്‍ഡ പ്രഖ്യാപിച്ചപ്പോള്‍ ലയേഴ്‌സ്‌ ഡൈസിലെ അഭിനയത്തിന്‌ ഗീതാഞ്‌ജലി ഥാപ്പ മികച്ച നടിയായും രാജീവ്‌ രവി മികച്ച ഛായാഗ്രാഹകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2007 ല്‍ എഴുതിത്തയ്യാറാക്കിയ ലയേഴ്‌സ്‌ ഡൈസിന്റെ തിക്കഥ സിനിമയാക്കാന്‍ ടക്കത്തിലൊന്നും ആരു മുന്നോട്ടു വന്നില്ല. ആറു വര്‍ഷങ്ങള്‍ക്കു ശേഷം സാക്ഷാത്‌കരിച്ച സിനിമയെടുക്കാന്‍ ഗീതുവിനെ സഹായിച്ചതാവട്ടെ 'കേള്‍ക്കുന്നുണ്ടോ' എന്ന തന്റെ ഹ്രസ്വചിത്രത്തിന്‌ ലഭിച്ച അംഗീകാരങ്ങളും. സിനിമ പോലെ അധികാര ധ്രുവീകരണങ്ങളെ ഇത്രയേറെ പ്രോത്സാഹിപ്പിയ്‌ക്കുന്ന ഇടങ്ങളില്‍ ഒരു സ്‌ത്രീയുടെ സ്ഥായിയായ ഇടപെടല്‍ ത്രകണ്ട്‌ അസാധ്യമാണ്‌ എന്നതിന്‌ കഴിഞ്ഞകാല കണക്കുകള്‍ തന്നെയാണ്‌ തെളിവ്‌. സ്‌ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക്‌ നിര്‍മ്മാതാക്കളില്ല, നിര്‍മ്മിയ്‌ക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ വിതരണക്കാര്‍ തയ്യാറാറാവുന്നില്ല. പ്രേക്ഷകനെ മുന്‍വിധികളോടെ കാണുന്ന രീതിയില്‍ തിരുത്തു വന്നാല്‍ മാത്രമേ ഇതിനു മാറ്റമുള്ളൂ. സിനിമാ ഭാഷയില്‍ വന്ന വിസ്‌മരിയ്‌ക്കാവുന്നതല്ല, അവയെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ തയ്യാറാണെന്ന്‌ തെളിയിച്ചു കൊണ്ട്‌ ജീവിതമറിഞ്ഞ ഒരു അഭിനേത്രിയും രണ്ട്‌ സംവിധായികമാരും പറയുന്നു, ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്‌.