Top ad code

Mala Aravindan Passed Away

അന്തരിച്ച  കലാകാരൻ മാള  അരവിന്ദന് US Malayalam Moviesൻറെ  ആദരാഞ്ജലികള്‍. 

 

നാടക വേദിയില്‍ തബല വാദകനായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. 1968 ല്‍ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. നൂല്‍പ്പാലമാണ് അവസാനമായി അഭിനയിച്ച ചിത്രം. ഒരു വര്‍ഷമായി അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

നാല് പതിറ്റാണ്ടു കാലം മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്നു. നാനൂറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. 

ഭൂതക്കണ്ണാടി, പെരുമഴക്കാലം, മീശമാധവന്‍, കന്മദം, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, കോട്ടയം കുഞ്ഞച്ചന്‍, സന്ദേശം, പട്ടണ പ്രവേശം, അഗ്നിദേവന്‍, പൂച്ചക്കൊരു മുക്കുത്തി, സേതുരാമയ്യര്‍ സി.ബി.ഐ, ജോക്കര്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.