Top ad code

100 ഡെയ്‌സ് ഓഫ് ലവ്വിലെ ഗാനങ്ങളെത്തി

ദുൽഖർ-നിത്യ ജോഡിയുടെ റൊമാന്റിക് ചിത്രം 100 ഡെയ്‌സ് ഓഫ് ലവ്വിലെ ഗാനങ്ങളെത്തി. കമലിന്റെ മകന്‍ ജനൂസ് മൊഹമ്മദിന്റെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് കൊച്ചി ലുലുമാളില്‍ നടന്നു. ഗാനങ്ങള്‍ മാതൃഭൂമി മ്യൂസിക്കാണ് പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക്    ഗോവിന്ദ് മേനോൻ  സംഗീതം നല്കിയിരിക്കുന്നു . 

മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷിയും നടന്‍ ദിലീപും ചേര്‍ന്നാണ് ഓഡിയോ പുറത്തിറക്കിയത്. പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച സിനിമയില്‍ ശേഖര്‍ മേനോന്‍, പ്രവീണ, വിനീത്, രാഹുല്‍ മാധവ്, അജു വര്‍ഗീസ്, ജേക്കബ് ഗ്രിഗറി തുടങ്ങിയ താരനിരയുണ്ട്.


ഹൃദയത്തിൻ  നിറമായി  - പാടിയത്  വിജയ്‌  യേശുദാസ്‌ , മൃദുല വാര്യർ